LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMപൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്

പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്

കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും നടത്തി

കോതമംഗലം :: പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ  കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ് ഉദ്ഘാടനവും നടത്തി.കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ ടി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി ജോൺ എം എൽ എ യൂണിയൻ ഉദ്ഘാടനവും,സിനി ആർട്ടിസ്റ്റ് ഫ്രിഡോൾ മേക്കുന്നേൽ,സംഗീത സംവിധായകൻ ജീവൻ സോമൻ  എന്നിവർ ചേർന്ന് ആർട്സ് ക്ലബ് ഉദ്ഘാടനവും നിർവ്വഹിച്ചു.

കോളേജ് അഡ്വൈസറി ബോർഡ് ചെയർമാൻ പി എൻ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആശാ എൻ  പി വാർഷിക റിപ്പോർട്ടും യൂണിയൻ ജനറൽ സെക്രട്ടറി അജയ് രാജ് യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.ചടങ്ങിൽ കോളേജ് മാനേജർ ജോമോൻ മണി,ട്രസ്റ്റ് വൈസ് പ്രസിഡന്റ് സി കെ വിദ്യാസാഗർ,പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സന്തോഷ്‌ ടി എസ്,വാർഡ് മെമ്പർ സാബു മത്തായി,സ്റ്റാഫ് അഡ്വൈസർ ശ്രീനി എം എസ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.കോളേജ് വൈസ് ചെയർപേഴ്സൺ കൃഷ്ണജ കെ അനിൽ കുമാർ കൃതജ്ഞത പറഞ്ഞു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.